തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 13 ലധികം സീറ്റ് നേടുമെന്ന് സി. പി.എമ്മിെൻറ പ്രാഥമിക വിലയിരുത്തൽ. പ്രചാരണം ഒരു വട്ടം കഴിഞ്ഞപ്പോഴാണിത്. വടകര ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി (കോ-ലീ-ബി) സഖ്യ സാധ്യതയുണ്ടെന് നും ബുധനാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി. 2014 ൽ ലഭിച്ച എട്ട് സീറ്റുകളിലും മറ്റ് അഞ്ചിടത്തും ഉറപ്പായി ജയിക്കും. കഴിഞ്ഞതവണ നോട്ടക്കുറവും സംഘടനാ പാളിച്ചയും കാരണം കൈവിട്ട കൊല്ലം, മാവേലിക്കര, ആലപ്പുഴ, വടകര, കോഴിക്കോട് തിരിച്ചുപിടിക്കും. തിരിച്ചുപിടിക്കുന്നതിൽ തിരുവനന്തപുരം ഉൾപ്പെടുത്തിയിട്ടില്ല.
തൃശൂരിലും ചാലക്കുടിയിലും ഭൂരിപക്ഷം വർധിക്കും. കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ കോ-ലീ-ബി സഖ്യത്തിന് സാധ്യതയുണ്ട്. ഇവിടങ്ങളിൽ കോൺഗ്രസിന് അനുകൂലമായി ബി.ജെ.പി ദുർബല സ്ഥാനാർഥികളെ നിർത്തുമെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് കെ.വി. തോമസിനെ മാറ്റിയതോടെ യു.ഡി.എഫിനു മുൻതൂക്കം നഷ്ടപ്പെട്ടു. അതാണ് ബി.ജെ.പി സഹായം തേടാൻ പ്രേരിപ്പിക്കുന്നത്. അഞ്ച് സീറ്റുകളിലെ സഹായത്തിന് പകരം പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ അനുകൂല അന്തരീക്ഷം കോൺഗ്രസ് ഒരുക്കും.
വടകരയിൽ പി. ജയരാജനെ നേരിടാൻ ശേഷിയുള്ളയാളാണ് കെ. മുരളീധരനെന്ന് തോന്നിപ്പിക്കുന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. ആർ.എം.പി പിന്തുണ കൊടുത്താലും യു.ഡി.എഫിന് സഹായകരമാവില്ല. സി.പി.എമ്മിന് രാഷ്ട്രീയ വോട്ടിനു പുറമേ ആർ.എം.പിയുടെ അവസരവാദത്തിനെതിരായ വോട്ടുകളും ലഭിക്കും. കോ-ലീ-ബി സഖ്യം ഉണ്ടായാലും വടകരയിൽ യു.ഡി.എഫ് വിജയിക്കില്ലെന്നും സി.പി.എം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.