ആകാശ് തില്ല​ങ്കേരിയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് സി.പി.എം

കണ്ണൂർ: സി.പി.എമ്മിനെതിരെ ആകാശ് തില്ലങ്കേരി നടത്തിയ ആരോപണങ്ങൾ മറുപടിയായി രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് സി.പി.എം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ആകാശ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണ യോഗം. തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുക.

ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്ന നിലപാടായിരുന്നു പാർട്ടി നേരതെത സ്വീകരിച്ചിരുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വളരെ ഗൗരവമായി ചർച്ച ചെയ്യുകയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ യാത്ര കണ്ണൂരിലെത്തുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകണമെന്ന് തീരുമാനിക്കുകയുമായിരുന്നു.

‘ക്വട്ടേഷൻ നൽകിയവർക്ക് ജോലി, നടപ്പാക്കിയവർക്ക് പട്ടിണി’ -എന്നായിരുന്നു ആകാശ് തില്ല​ങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിക്കാൻ ഉളുപ്പുണ്ടോ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ നേരത്തേ എം.വി ജയരാജന്റെ പ്രതികരണം.

ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തതിന് പിന്നാലെ ജിജോ തില്ല​ങ്കേരി, ജയപ്രകാശ് തില​​ങ്കേരി എന്നിവരെ അറസ്റ്റ് പൊലീസ് ആകാശ് ഒളിവിലാണെന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് പറഞ്ഞിരുന്നത്. അതിനു തൊട്ടുപിറകെ കേസിൽ ആകാശ് തില്ല​ങ്കേരി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടി. ജിജോ തില്ല​ങ്കേരി, ജയപ്രകാശ് തില​​ങ്കേരി എന്നിവർക്കും ജാമ്യം ലഭിച്ചു.

Tags:    
News Summary - CPM called a political briefing meeting on Akash Tillankeri's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.