തിരുവനന്തപുരം: സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മന്ത്രി ഇ.പി. ജയരാജെൻറ മകനും മന്ത്രി കെ.ടി. ജലീലിനും എതിരായ ആരോപണങ്ങൾ സി.പി.എം ചർച്ച ചെയ്യും.
സെപ്റ്റംബർ 18ന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ വിഷയം ചർച്ച ചെയ്യാൻ ധാരണയായി. അതേസമയം, കെ.ടി. ജലീലിന് ചുറ്റും ഉയർത്തുന്ന രാഷ്ട്രീയപ്രതിരോധം എൽ.ഡി.എഫ് ശക്തമാക്കി. സി.പി.െഎയിലെ മന്ത്രി ഇ. ചന്ദ്രശേഖരനും കൂടി ജലീലിനെ പ്രതിരോധിക്കാൻ രംഗെത്തത്തിയത് സി.പി.എമ്മിന് ആശ്വാസമായി.
സെക്രേട്ടറിയറ്റ് യോഗം വരെ കൂടുതൽ പരസ്യവിവാദങ്ങൾക്ക് മുതിേരെണ്ടന്ന നിലപാടിലാണ് നേതൃത്വം. പക്ഷേ പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ സി.പി.എം പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ വാഹനം തടയലും വസതിയിലേക്ക് മാർച്ച് നടത്തലും പൊലീസിനെയും സി.പി.എം അണികളെയും പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അവർ സംശയിക്കുന്നു. ഇതുവഴി സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുക എന്നതാണ് യു.ഡി.എഫ്, ബി.ജെ.പി ലക്ഷ്യമെന്നാണ് വിലയിരുത്തൽ. 18 ലെ സെക്രേട്ടറിയറ്റ് ചർച്ചക്ക് ശേഷം രാഷ്ട്രീയമറുപടിയിലേക്ക് സംഘടനാപരമായി നീങ്ങാനാണ് തീരുമാനം. 25ന് വീണ്ടും സെക്രേട്ടറിയറ്റും 26ന് സംസ്ഥാന സമിതിയും ചേരും. 21 ന് കേന്ദ്രസർക്കാർ പുതിയ ലോക്ഡൗൺ ഇളവ് പ്രഖ്യാപിക്കുന്നത് കൂടി കാക്കുകയാണ് സി.പി.എം. സെപ്റ്റംബർ 23 ലെ അഴിക്കോടൻ രക്തസാക്ഷിദിനം മുതൽ രാഷ്്ട്രീയ പ്രചാരണം ആരംഭിക്കും.
ജലീലിെനതിരായ ബി.ജെ.പി ആക്രമണത്തിന് പിന്നിൽ വർഗീയ അജണ്ട കൂടിയുണ്ടെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്. ഇ.ഡിക്ക് മൊഴി നൽകിയത് മാധ്യമങ്ങളോട് സമ്മതിക്കാതിരുന്നതിലെ അവധാനതക്കുറവിൽ സി.പി.െഎക്ക് അതൃപ്തിയുണ്ടെങ്കിലും സി.പി.എമ്മിന് അതില്ല. ഒരുവിഭാഗം മാധ്യമങ്ങളും യു.ഡി.എഫും ചേർന്ന് ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുെന്നന്ന ആക്ഷേപം ഇത് മുൻനിർത്തിയാണ്.
സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പാർലമെൻറിൽ കേന്ദ്രമന്ത്രി തിരുത്തിയത് ഉന്നയിച്ചാവും ബി.ജെ.പിക്ക് എതിരായ പ്രത്യാക്രമണം ശക്തമാക്കുക. ഇതാദ്യമായി അന്വേഷണ ഏജൻസിയുടെ രാഷ്ട്രീയതാൽപര്യമെന്ന ആക്ഷേപം ഉന്നയിച്ച സി.പി.എം ലക്ഷ്യംവെക്കുന്നതും മുരളീധരനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.