തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം. മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന എ. രാജക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് രണ്ടംഗ കമീഷനെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി എസ്. രാജേന്ദ്രൻ പ്രതികരിച്ചു.
ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ രാജേന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നു. എ. രാജയെ തോൽപ്പിക്കാൻ തോട്ടം മേഖലയിലെ പാർട്ടി പ്രവർത്തകർക്കിടയിൽ രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു, പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായില്ല എന്നിവയാണ് പ്രധാന ആരോപണങ്ങൾ. രാജ സ്ഥാനാർഥിയാകുന്നത് തടയിടാൻ ശ്രമിച്ച രാജേന്ദ്രൻ, ജനവികാരം അനുകൂലമാക്കാൻ താൻ ജയിച്ചാൽ മന്ത്രിയാകും എന്ന് പ്രചരിപ്പിച്ചതായും വിമർശനം ഉയർന്നു. ആരോപണങ്ങൾ പൂർണമായി തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.വി. വർഗീസിനെയും വി.എൻ. മോഹനനെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അതേസമയം, ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളത്ത് വിജയിച്ച രാജേന്ദ്രന് ഇത്തവണ സീറ്റ് നൽകിയില്ല. 7848 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എ. രാജ വിജയിച്ചത്.
തൊടുപുഴ: പാർട്ടി നിലപാടുകൾക്കോ സ്ഥാനാർഥിക്കോ എതിരെ താൻ പ്രവർത്തിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. 38 വർഷമായി പാർട്ടിയിൽ നിൽക്കുന്ന തനിക്ക് പാർട്ടിക്ക് എതിരെ പ്രവർത്തിക്കാനാവില്ല. ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്നറിയില്ല.
അന്വേഷണം കഴിയെട്ട. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. താൻ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ തെളിയെട്ട. മറ്റ് പ്രതികരണങ്ങൾക്കില്ല. അന്വേഷണത്തിന് വിയേധനാകുക എന്നതാണ് തെൻറ കടമയെന്നും രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.