തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരായ ദിവസങ്ങൾ നീണ്ട പ്രതിപക്ഷ സമരം ഒത്തുതീർന്നു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് സമരം ഒത്തുതീർന്നത്. സമരം അവസാനിപ്പിക്കാൻ സി.പി.എം മുന്നോട്ടുവെച്ച ഫോർമുല പ്രതിപക്ഷം അംഗീകരിച്ചു. ഇതുപ്രകാരം ഡി.ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയും. മന്ത്രിമാരായ വി.ശിവൻകുട്ടിയും എം.ബി രാജേഷുമാണ് ചർച്ചയിൽ പങ്കെടുത്തത്.
നേരത്തെ, നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 56 ദിവസമായി പ്രതിപക്ഷം സമരത്തിലായിരുന്നു. അതേസമയം, കത്ത് വിവാദത്തിൽ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നാണ് സി.പി.എം നിലപാട്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഈ നിലപാട് അറിയിക്കുകയും ചെയ്തു. യോഗത്തിൽ ഈ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചുവെന്നാണ് വിവരം.
എസ്.എ.ടി ആശുപത്രിയിലെ താൽകാലിക നിയമനത്തിനായാണ് ഡി.ആർ അനിൽ കത്ത് നൽകിയത്. കത്ത് നൽകിയത് താനാണെന്ന് സമ്മതിച്ച അനിൽ, ആവശ്യമില്ലെന്ന് കണ്ട് കത്ത് നശിപ്പിച്ചതായും മൊഴി നൽകിയിരുന്നു. ഇതോടെ പ്രതിപക്ഷം അനിലിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.