തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിെക്കതിരായ ജലീലിെൻറ പോരാട്ടത്തിന് സി.പി.എം പിന്തുണ കിട്ടുന്നില്ലെന്ന പ്രചാരണം മാധ്യമങ്ങളുടേതാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. മാധ്യമങ്ങളുടെ ഉദ്ദേശത്തിനനുസൃതമായ മറുപടി വേണമെന്ന് വാശിപിടിക്കരുത്. സി.പി.എം എല്ലാ സന്ദർഭത്തിലും ലീഗിെൻറ രാഷ്ട്രീയ പരിമിതികളെ ശക്തമായി വിമർശിച്ചിട്ടുെണ്ടന്നും അദ്ദേഹം പ്രതികരിച്ചു.
ഇ.ഡിയോടുള്ള പൊതുനിലപാട് പാർട്ടിയും സർക്കാറും വിശദീകരിച്ചിട്ടുണ്ട്. ഇ.ഡിയുടെ ഇടപെടൽ ഫെഡറലിസത്തിലേക്കുള്ള കടന്നാക്രമണമാണ്. രാഷ്ട്രീയമായി ഇ.ഡിയെ ദുർവിനിയോഗം ചെയ്ത സന്ദർഭങ്ങളിൽ സി.പി.എം ഇൗ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം സമ്മേളനം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് നടത്തുന്നതിനുള്ള മാർഗ നിർദേശക രേഖ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
സമ്മേളനങ്ങളിലേക്ക് പോകുേമ്പാൾ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലേക്കും അറിയിച്ചിട്ടുണ്ട്. സി.പി.എം ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്ന ശരിയായ നിലപാടുകൾക്കൊപ്പം ജനങ്ങളെ അണിനിരത്തുക എന്ന ഉത്തരവാദിത്തം നിർവഹിക്കാനുണ്ട്. പാർട്ടിയുടെ ജനകീയ അടിത്തറയുടെ വിപുലീകരണം ഇൗ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അതിപ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡൻറിെൻറയും പ്രതിപക്ഷനേതാവിെൻറയും പ്രത്യേകത ബി.ജെ.പിയോടുള്ള വിധേയത്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്ക് എതിരായ സി.പി.എമ്മിെൻറ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവരുടെ ഒന്നാമത്തെ ശത്രു പിണറായി വിജയനും എൽ.ഡി.എഫ് സർക്കാറുമാണ്. ഇൗ നിലപാട് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ നയങ്ങൾക്ക് പിന്തുണ നൽകുന്നതാണ്.
ബി.ജെ.പിയെ കേരള നിയമസഭയിൽ എത്തിക്കാൻ അഹോരാത്രം പ്രയത്നിച്ചവരാണ് കോൺഗ്രസുകാർ. ഇപ്പോൾ അവരുമായി സഖ്യം ചേർന്ന് സർക്കാറിന് എതിരെ പ്രവർത്തിക്കുകയാണ്. നെയ്യാർഡാമിൽ യോഗം ചേർന്നപ്പോൾ പത്രക്കാരെ പ്രവേശിപ്പിക്കാത്തത് അവിടെ നടക്കുന്ന അപ്രിയസത്യങ്ങൾ ജനം അറിയേണ്ടതില്ലെന്നതിലാണ്.
സ്വാതന്ത്ര്യസമരകാലത്ത് വെള്ളക്കാരെ തോൽപ്പിക്കാൻ ശ്രമിച്ചതിെനക്കാൾ ത്യാഗമാണ് ഡി.സി.സി പ്രസിഡൻറുമാരെ കണ്ടെത്താൻ കോൺഗ്രസ് സഹിച്ചത്. യു.ഡി.എഫിലെ എല്ലാ പ്രശ്നത്തിനും മധ്യസ്ഥത പറഞ്ഞ മുസ്ലിം ലീഗിെൻറ പ്രശ്നത്തിന് മധ്യസ്ഥത പറയാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. ലീഗിൽ ഇപ്പോൾ നടക്കുന്നത് ഹരിതവിപ്ലവമാണെന്നും അദ്ദേഹം ജി.പി.ഒക്ക് മുന്നിലെ പ്രതിഷേധപരിപാടിയിൽ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.