അനിൽ ആന്റണി

അഴിമതികളിൽ നിന്ന് രക്ഷപെടാൻ സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു- അനിൽ ആന്റണി

തിരുവനന്തപുരം: അഴിമതികളിൽ നിന്ന് രക്ഷപെടാൻ സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് അനിൽ ആന്റണി. സ്പീക്കർ എ.എൻ ഷംസീർ ഗണപതിയെ അവഹേളിച്ചത് വർഗീയ ധ്രുവീകരണത്തിനായാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തീവ്രവാദ സംഘടനകൾ തഴച്ച് വളരുകയാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ടല ബാങ്കിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനിൽ ആന്‍റണി.

കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗുമെല്ലാം ചേർന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇത്തരം തീവ്രവാദ സംഘടനകളെ വെള്ളപൂശുകയാണെന്നും നരേന്ദ്രമോദിയും അമിത് ഷായും ഭരിക്കുന്ന രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അനിൽ ആന്‍റണി പറഞ്ഞു. സത്യം പറയുന്നവരെ അധിക്ഷേപിച്ച് രക്ഷപെടാനുള്ളശ്രമമാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കണ്ടലയിൽ ആയിരങ്ങളുടെ പണം തട്ടിയെടുത്തുവെന്നും തിരിമറി നടത്തിയ ആളുകൾ പിടിയിലാകും വരെ ബി.ജെ.പി പൊരുതുമെന്നും അനിൽ ആന്റണി അറിയിച്ചു. ജനങ്ങൾക്ക് നീതിയും സുരക്ഷയും ലഭിക്കുന്നതിനായി ബി.ജെ.പി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPM is doing communal polarization in Kerala to escape corruption - Anil Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.