മഞ്ചേശ്വരം: പൈവളിഗെ കർഷക സമര പോരാളിയും തുളുനാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത എ. അബൂബക്കർ (90) അന്തരിച്ചു. സി.പി.എം മുൻ ജില്ലാ കമ്മിറ്റയംഗമാണ്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു വർഷങ്ങളായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
സി.പി.എം അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ദീർഘകാലം മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഔദ്യോഗിക പദവികളിൽനിന്ന് ഒഴിവായ ശേഷവും പാർട്ടി പരിപാടികളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.