EP Jayarajan Delhi KMCC

ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഇ.പി. ജയരാജൻ

കെ.എം.സി.സി ഇഫ്താറിൽ ഇ.പി. ജയരാജൻ മുഖ്യാതിഥി

ന്യൂഡൽഹി: ഇന്ത്യ ഇസ്‍ലാമിക് സെന്ററിൽ കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ മുഖ്യാതിഥിയായി. 1800ഓളം പേർ പ​ങ്കെടുത്ത ഇഫ്താർ സംഗമം ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സി.പി.എം എം.പി എ.എ. റഹീം, മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, അബ്ദുസ്സമദ് സമദാനി, ഖുർറം അനീസ്, സാബിർ നവാസ് തുടങ്ങിയവർ സംസാരിച്ചു. ഡൽഹി കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് ബീരാൻ എം.പി അധ്യക്ഷത വഹിച്ചു.

Delhi Ifthar ഇന്ത്യ ഇസ്‍ലാമിക് സെന്ററിൽ ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Tags:    
News Summary - CPM Leader E.P. Jayarajan at the Iftar gathering organized by Delhi KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.