അമ്പലപ്പുഴ: നേതാവിനെ കാണാതായതോടെ സി.പി.എം ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു. കഴിഞ്ഞ ദിവസം നടത്താനിരുന്ന സി.പി.എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് കമ്മിറ്റി അംഗം തോട്ടപ്പള്ളി പൊരിയെൻറപറമ്പിൽ സജീവിനെ കാണാതായതോടെ മാറ്റിയത്.
ബുധനാഴ്ച ഉച്ചക്കുശേഷമാണ് മത്സ്യത്തൊഴിലാളി കൂടിയായ സജീവിനെ കാണാതായത്. ഉച്ചക്ക് ഒന്നോടെ ഇദ്ദേഹം പുറക്കാട് പുത്തൻനടയിൽ ഓട്ടോയിലിറങ്ങുന്നത് കണ്ടിരുന്നു.
ഇതിനുശേഷമാണ് കാണാതായത്. വിഭാഗീയത രൂക്ഷമായ കേന്ദ്രമാണ് തോട്ടപ്പള്ളി. സുധാകര പക്ഷത്തോട് അടുത്തുനിൽക്കുന്ന ലോക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ബ്രാഞ്ച് സമ്മേളനം മാറ്റിയത്. സജീവ് വി.എസ് പക്ഷക്കാരനാണ്.
വി.എസ് പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഇവിടെ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സമ്മേളനനടപടികൾ ആരംഭിക്കാനിരിക്കെ കാണാതായത് വിഭാഗീയതക്കും വിവാദത്തിനും ഇടയാക്കി.
പുതുതായി രൂപംകൊണ്ട ഗ്രൂപ്പിലേക്ക് സജീവിനെ ക്ഷണിച്ചിരുന്നു. ഇതിെൻറ ഭാഗമായി രണ്ട് നേതാക്കൾ രണ്ടുദിവസം മുമ്പ് സജീവിെൻറ വീട്ടിലെത്തി രണ്ട് മണിക്കൂറോളം രഹസ്യചർച്ച നടത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുപ്പിക്കാതെ സജീവിനെ മാറ്റിയതായും സൂചനയുണ്ട്. സജീവിെൻറ ഭാര്യ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.