അമിത്​ ഷാ മുങ്ങിയത്​ വർഗീയത കേരളത്തിൽ വേവില്ലെന്ന്​ തിരിച്ചറിഞ്ഞതിനാൽ -പി. ജയരാജൻ 

കണ്ണൂർ: വർഗീയ അജണ്ടയുമായി പദയാത്ര നടത്തിയതുകൊണ്ട്​ കേരളത്തിൽ ഒരു പ്രയോജനവുമില്ലെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ അമിത്​ ഷാക്ക്​ മനസ്സിലായിട്ടുണ്ടെന്ന്​ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ കള്ളപ്രചാരണത്തിനെതിരെ സി.പി.എം അഖിലേന്ത്യാവ്യാപകമായി നടത്തുന്ന പ്രതിഷേധദിനത്തി​​െൻറ ഭാഗമായി തിങ്കളാഴ്​ച ​കണ്ണൂർ സ്​റ്റേഡിയം കോർണറിൽ സത്യഗ്രഹം നടത്തും. ഫാഷിസ്​റ്റ്​ വിരുദ്ധ കവിത, ചിത്രരചന, കലാപരിപാടികൾ എന്നിവ സമരപ്പന്തലിൽ അരങ്ങേറും. സമാനമനസ്​കരായ എല്ലാ​വർക്കും സത്യഗ്രഹത്തിൽ പ​െങ്കടുക്കാമെന്നും പി. ജയരാജൻ അറിയിച്ചു.  

ചുവപ്പുകോട്ടകൾ ഇളക്കിമറിക്കുമെന്നാണ്​ ബി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചത്​. അടുത്തദിവസം വരാമെന്ന്​ പറഞ്ഞുപോയ അമിത്​ ഷാക്ക്​ പിണറായിയിലേക്ക്​ വരാൻപോലും ധൈര്യമുണ്ടായില്ല. ജനരക്ഷായാത്ര പരാജയപ്പെടുത്താൻ പിണറായിയിൽ സി.പി.എം ഹർത്താൽ നടത്തിയിട്ടില്ല. ബി.ജെ.പിയുടെ വി​േദ്വഷരാഷ്​ട്രീയം തിരിച്ചറിഞ്ഞ ജനം ബി.ജെ.പി യാത്ര ബഹിഷ്​കരിച്ചത്​ ഹർത്താലായതാണ്​. മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലും ഹൈദരാബാദിലും പോയപ്പോൾ തടയാനൊരുങ്ങിയത്​ ബി.ജെ.പിക്കാരാ​ണ്​. അത്​ സി.പി.എമ്മി​​െൻറ ശൈലിയല്ല. കേരളവിരുദ്ധ പ്രചാരണമാണ്​ ജനരക്ഷായാത്രയുടെ പേരിൽ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്​. എന്നാൽ, അതൊന്നും വിലപ്പോയില്ല.  

ബി.ജെ.പിയുടെ മെഗാഫോണായി പ്രവർത്തിക്കാൻ അമിത്​ ഷാ കൊണ്ടുവന്ന ദേശീയ മാധ്യമപ്രവർത്തകരിൽ പലരും കാര്യങ്ങൾ നേരാംവിധം മനസ്സിലാക്കിയിട്ടുണ്ട്​. ചുവപ്പുഭീകരതയെന്ന ആർ.എസ്​.എസ്​ പ്രചാരണം പൊള്ളയാണെന്ന്​ അവർ തിരിച്ചറിഞ്ഞു. സഹകരണ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ അവർ കണ്ടറിഞ്ഞു. ഇക്കാര്യങ്ങൾ അവരുടെ വാർത്തകളിലും നവമാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്​. ജീവിതനിലവാരത്തിൽ കേരളം നേടിയ പുരോഗതി കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ്​ യോഗി ആദിത്യനാഥിനെപോലുള്ളവർക്ക്​ ജനരക്ഷായാത്ര നൽകിയത്​.
   
 

Tags:    
News Summary - CPM Leader P Jayarajan critisise Amit Shah Kerala Visit -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.