‘പെണ്‍കുട്ടികള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് സി.പി.എം നിര്‍ദേശിക്കേണ്ട’; ജയരാജനും ഗോവിന്ദനും മറുപടിയുമായി കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവര്‍ത്തക മിവാ ജോളിയെ വനിതാ ദിനത്തില്‍ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.  ഗോവിന്ദനും സമൂഹത്തോട് മാപ്പ് പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയും യാഥാസ്ഥിതിക മനോഭാവവുമാണ് പുറത്തുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വസ്ത്രധാരണം പൂര്‍ണമായും വ്യക്തിയുടെ ചോയ്സ് ആണ്. പെണ്‍കുട്ടികള്‍ ഏത് തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം. നേതാക്കള്‍ നിര്‍ദേശിക്കേണ്ട കാര്യമില്ല. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമരക്കാര്‍ക്കെതിരെ അതിക്രൂരമായ നരനായാട്ട് നടത്തുന്ന പൊലീസിനെ നിലക്ക് നിര്‍ത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയോട് നിര്‍ദേശിക്കേണ്ടതെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - CPM leaders should not dictate what clothes girls should wear -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.