ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽ തിരികെയെത്തുമെന്ന പിണറായിയുടെ ബോധ്യവും ഇൻഡ്യ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവും മൂലമാണ് രാഹുൽ ഗാന്ധിയുടെ യാത്ര സമാപന യോഗത്തിൽനിന്ന് സി.പി.എം വിട്ടുനിന്നതെന്ന് എൻ.ഡി.എ ആലപ്പുഴ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പറഞ്ഞു.
കേരള സി.പി.എം എടുക്കുന്ന നിലപാടാണ് ദേശീയ നേതൃത്വം നടപ്പാക്കുന്നത്. എന്നാൽ, കേരളത്തിലെ ചില മണ്ഡലങ്ങളിൽ യു.ഡി.എഫുമായി സി.പി.എം ധാരണയുണ്ടാക്കിയിട്ടുണ്ട്.
മലപ്പുറത്തും പൊന്നാനിയിലും ദുർബല സ്ഥാനാർഥികളെ നിർത്തിയും ആലപ്പുഴയിൽ ആരിഫിനെ സഹായിക്കാൻ സി.പി.എം നോമിനിയായി കെ.സി. വേണുഗോപാൽ വന്നതും ഇതിന് ഉദാഹരണമാണെന്നും ശോഭ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.