കാക്കനാട് (കൊച്ചി): ദുരിതാശ്വാസ ക്യാമ്പിനെന്ന പേരിൽ വിദേശത്തുനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിച്ച സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ. നിഷാദിനെയാണ് അറസ്റ്റ് ചെയ്തത്. 2018ലെ മഹാപ്രളയത്തിൽ തൃക്കാക്കര നഗരസഭയിലെ കൊല്ലംകുടിമുകളിൽ നടത്തിയ ക്യാമ്പിെൻറ പേരിൽ പണം സ്വരൂപിച്ചതിനാണ് അറസ്റ്റ്.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് എടുത്തത്. നിഷാദിനെ പിന്നീട് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് നിഷാദ് ജില്ല കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ അേന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനുമായിരുന്നു കോടതി നിർദേശം. ഇതനുസരിച്ചായിരുന്നു അറസ്റ്റ്.
നിഷാദിെൻറയും ബന്ധുക്കളുടെയും അക്കൗണ്ട് വിശദാംശങ്ങളും 2018 ആഗസ്റ്റിൽ ഇയാൾ നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ക്യാമ്പ് തുടങ്ങുമ്പോൾ പ്രത്യേക അക്കൗണ്ട് ഇല്ലാത്തതിനാൽ തെൻറ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുകയായിരുെന്നന്നും പണം ക്യാമ്പിന് െചലവഴിച്ചതിെൻറ രേഖകൾ ഉണ്ടെന്നും നിഷാദ് പറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.