തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രിമാരായ ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും സംഭവിച്ച ‘നാവ്പിഴ’യിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിന് അതൃപ്തി. എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന രണ്ട് മണ്ഡലങ്ങളുടെ ചുമതലയുളള മന്ത്രിമാർ അവധാനത പുലർത്തണം ആയിരുന്നുവെന്ന അഭിപ്രായമാണ് വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ ഉണ്ടായത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനുമായുള്ള പ്രസ്താവനയുദ്ധത്തിനിടെയാണ്. കടകംപള്ളി സുരേന്ദ്രൻറ കുമ്മനടി’ വിമർശം ഉണ്ടായത്. വ്യക്തിപരമായ ഇൗ വിമർശം ബി.ജെ.പി പ്രചരണ ആയുധമാക്കിയതോടെ സി.പി.എം സംസ്ഥാന േനതൃത്വവും ഇടെപട്ടു. തുടർന്നാണ് പ്രസ്താവനയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചത്.
അരൂരിൽ ‘പൂതന’ വിമർശം വിവാദമായതോടെ മന്ത്രി ജി. സുധാകരൻ വിശദീകരണവുമായി എത്തിയിരുന്നു. സുധാകരെൻറ പരാമർശത്തേക്കാൾ കടകംപള്ളിയുടെ വിമർശമാണ് തിരിച്ചടിയായതെന്ന വിമർശം നേതൃത്വത്തിനുണ്ട്. പൂതന വിമർശത്തിന് എതിരായ യു.ഡി.എഫ് പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സുധാകരനെ കുറ്റെപടുത്താത്തത് അനുകൂലമായി. പക്ഷേ വട്ടിയൂർക്കാവിൽ മന്ത്രിക്ക് ഖേദം പ്രകടിപ്പിക്കാനിട വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. രണ്ട് മണ്ഡലത്തിലും എൽ.ഡി.എഫ് വലിയ പ്രതീക്ഷ പുലർത്തുകയാണ്. അതിനിടെയുണ്ടായ വിവാദം അത് സൃഷ്ടിച്ചവർ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്.
അഞ്ച് മണ്ഡലങ്ങളിൽ വട്ടിയൂർക്കാവിലും അരൂരും സി.പി.എമ്മിന് വിജയസാധ്യതയുണ്ടെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. പാലയിലെ അപ്രതീക്ഷിത വിജയത്തിെൻറ ഗുണം ഉണ്ടാവും. അരൂരിൽ ക്രൈസ്തവ സമുഹത്തിെൻറ ഭാഗത്ത് നിന്ന് അനുകൂല നിലപാട് സഹായകരമാവും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ മുൻതൂക്കം നിലനിർത്താൻ പ്രചരണത്തിലെ മൂന്നാം ഘട്ടത്തിലും കഴിയുന്നു. മഞ്ചേശ്വരത്തിലും കോന്നിയിലും ബി.ജെ.പി വിജയിക്കാൻ സാധ്യതയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ശബരിമല ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാവില്ല. മഞ്ചേശ്വരെത്ത സ്ഥാനാർത്ഥിയുടെ വിശ്വാസം ഉയർത്തിയുള്ള യു.ഡി.എഫിെൻറ പ്രചരണം ഏശില്ല. ശങ്കർ റൈ ക്ഷേത്രത്തിൽ പോകുന്നതിലും ശബരിമല ആചാരം സംബന്ധിച്ച അദ്ദേഹത്തിെൻറ പരാമർശത്തിലും തെറ്റില്ല. എൻ.എസ്.എസ് നിലപാട് കടുപ്പിച്ചുവെങ്കിലും അതേ സ്വരത്തിൽ തിരിച്ച് പ്രതകരിക്കേണ്ടതില്ലെന്നാണ് നിലപാട്. സി.പി.എമ്മിനെ ലക്ഷ്യംവെച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ജി. സുകുമാരൻ നായരുടെ പ്രസംഗം. എന്നാൽ ഇത് സമുദായ അംഗങ്ങൾക്കിടെ അതേതോതിൽ പ്രതിഫലിക്കുമോന്നതിൽ നേതൃത്വത്തിന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.