ന്യൂഡൽഹി: കേരളത്തിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയവരുടെ പട്ടിക ഇടതുപക്ഷ എം.പിമാർ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കൈമാറി. ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ പട്ടിക കൈമാറുകയും അക്രമസംഭവങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിൽ സി.പി.എമ്മിെൻറ നേതൃത്വത്തിൽ അക്രമങ്ങൾ വർധിക്കുന്നുവെന്ന് ജെയ്റ്റ്ലി ആരോപിച്ചിരുന്നു. കേരളത്തിലെത്തിയ അേദ്ദഹം കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിെൻറ വീട് സന്ദർശിക്കുകയും ചെയ്തു. സി.പി.എം ആക്രമണത്തിൽ പരുക്കേറ്റ ആർ.എസ്.എസ് പ്രവർത്തകരെയും െജയ്റ്റ്‍ലി സന്ദർശിച്ചിരുന്നു.
കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബങ്ങളുടെ ദുഃഖവും കേന്ദ്രസർക്കാർ കാണണമെന്നാവശ്യവുമായി ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ 21 സി.പി.എം രക്തസാക്ഷികളുടെ കുടുംബങ്ങൾ രാജ്ഭവനു മുന്നിൽ ധർണ നടത്തുകയും ചെയ്തു. ഇതിനു പിറെകയാണ് കേന്ദ്രമന്ത്രിയെ നേരിട്ടു സന്ദർശിച്ച് കേരളത്തിലെ ഇടത് എം.പിമാർ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ പട്ടിക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.