കണ്ണൂർ: ഞായറാഴ്ച പാർട്ടി കോൺഗ്രസിന് സമാപനമാകും. വൈകീട്ട് മൂന്നിന് നായനാർ അക്കാദമി പരിസരത്തു നിന്ന് റെഡ് വളന്റിയർ മാർച്ച് ആരംഭിക്കും. തിരഞ്ഞെടുത്ത 1000 പുരുഷ വളന്റിയർമാരും 1000 സ്ത്രീ വളന്റിയർമാരും അണിനിരക്കും.
വളന്റിയർ മാർച്ചിന് പിന്നാലെ പോളിറ്റ്ബ്യൂറോ-കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി ജവഹർ സ്റ്റേഡിയത്തിലേക്ക് നീങ്ങും. സമാപന സമ്മേളനത്തിന് എത്തുന്ന ജനസഞ്ചയം കണക്കിലെടുത്ത് പൊതുപ്രകടനം ഒഴിവാക്കിയിരുന്നു. ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ അഞ്ചിനാണ് പൊതുസമ്മേളനം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.