തൃശൂർ: സി.പി.എം അക്രമ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമത്തിലും കൊലപാതകത്തിലും സി.പി.എം വിശ്വസിക്കുന്നില്ല. കേരളം കലാപ സംസ്ഥാനമാക്കാൻ ആർ.എസ്.എസ്‍ ശ്രമിക്കുന്നു. ആർ.എസ്.എസ് കൊലപാതക പദ്ധതികൾ തയാറാക്കുകയാണെന്നും അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ന്യൂനപക്ഷത്തിൽ പെട്ട സി.പി.എം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ അന്ന് ലീഗിെൻറ നിലപാട് ഇതായിരുന്നില്ല. ഇന്ന് മരണപ്പെട്ടയാളുടെ മതം നോക്കി പ്രശ്നം വിലയിരുത്താൻ മുസ്ലീം ലീഗ് ശ്രമിക്കുന്നു. മതം നോക്കി മരണപ്പെട്ടവരെ കാണുന്നത് അപകടകരമാണ്. കണ്ണൂരിൽ കോൺഗ്രസ് അപകടരമായ മുദ്രാവാക്യമാണ് സി.പി.എമ്മിനെതിരെ ഉയർത്തുന്നത്. ബി.ജെ.പിയുടെ പ്രേരണയോടെയാണ് കണ്ണൂരിൽ കോൺഗ്രസ് നിരാഹാര സത്യഗ്രഹം നടത്തുന്നത്. ആർ.എസ്. എസ് നേതാവ് നിരാഹാര വേദി സന്ദർശിച്ചത് കോൺഗ്രസ് ബി.ജെ.പി ബന്ധത്തിെൻറ തെളിവാണ്.
ബി.ജെ.പിയുടെ ഉദാരവത്കരണമാണ് കോൺഗ്രസ് നയം. ആർ.എസ്.എസിെൻറ തീവ്ര ഹിന്ദുത്വത്തിനു പകരം മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബി.ജെ.പിക്ക് ഒപ്പം കോൺഗ്രസിനെയും തുറന്നു കാട്ടണമെന്നും കോടിയേരി പറഞ്ഞു.
നിരാഹാരം കിടന്ന ആളെ ഉപയോഗിച്ച് മന്ത്രി കടന്നപ്പള്ളിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി. ഗാന്ധിമാർഗത്തിൽ ജീവിക്കുന്ന കടന്നപ്പള്ളിയെയാണ് ഗാന്ധി ശിഷ്യന്മാരായ കോൺഗ്രസ് ആക്രമിക്കുന്നത്.
മന്ത്രിയെപ്പോലും കോൺഗ്രസ് ആക്രമിക്കുന്ന അവസ്ഥയാണ്. സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസാണ് മന്ത്രിമാരെ പോലും അക്രമിക്കുന്നത്. എത്ര ദിവസവും നിരാഹാരം കിടക്കാൻ കഴിയുന്നയാളാണ് കണ്ണൂരിൽ നിരാഹാരം കിടക്കുന്നതെന്നും കെ. സുധാകരനെ പരിഹസിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.
രണ്ടാം വർഷവും എൽ.ഡി.എഫ് സർക്കാർ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിക്കും. അപ്പോൾ ജനങ്ങൾക്ക് എ പ്ലസ് നൽകേണ്ടി വരും. എൽ.ഡി. എഫ് വന്നു എല്ലാം ശരിയായിക്കൊണ്ടിരിക്കുന്നു. സി.പി.എം മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 2000 പേർക്ക് വീട് വെച്ചുനൽകും. 250 സർക്കാർ ആശുപത്രികളുടെ വികസന പ്രവർത്തനത്തിൽ പാർട്ടി നേരിട്ട് പങ്കാളികളാകുമെന്നും കോടിയേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.