തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിലുൾപ്പെട്ട എ.കെ. ശശീന്ദ്രെൻറ മന്ത്രിസഭ പുനഃപ്രവേശനം സംബന്ധിച്ച കാര്യം എൽ.ഡി.എഫ് തീരുമാനിക്കെട്ടയെന്ന് സി.പി.എം. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇൗ വിഷയം ചർച്ച ചെയ്തെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. മുന്നണി ഇൗ വിഷയം ചർച്ച ചെയ്യേട്ടയെന്നും മുന്നണിയുടെ പൊതുതീരുമാനത്തിനനുസരിച്ച് സി.പി.എം നിലപാടെടുക്കാമെന്നുമാണ് തീരുമാനം. വിവാദം അന്വേഷിച്ച മുൻ ജില്ല ജഡ്ജി പി.എസ്. ആൻറണി കമീഷൻ റിപ്പോർട്ടിൽ പരാമർശങ്ങളില്ലാത്തതിനാൽ ശശീന്ദ്രന് മന്ത്രിയായി തിരിച്ചുവരുന്നതിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിനെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിൽ കൂടുതൽ നിയമപ്രശ്നങ്ങൾ ഉയരുമോയെന്ന ആശങ്കയും യോഗത്തിലുണ്ടായെന്നാണ് വിവരം. എൻ.സി.പിക്ക് അനുവദിച്ച മന്ത്രിസ്ഥാനമാണിത്. ആ സാഹചര്യത്തിൽ സി.പി.എം ഇൗ വിഷയത്തിൽ പ്രത്യേക അഭിപ്രായം പറയേണ്ടതില്ലെന്ന വിലയിരുത്തലുണ്ടായി. അടുത്ത ആഴ്ച എൽ.ഡി.എഫ് യോഗം ചേരുമെന്നാണ് വിവരം.
പാർട്ടി സമ്മേളനങ്ങൾ, പാർട്ടി കത്തുകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്. സോളാർ വിശദീകരണ യോഗങ്ങൾ മികച്ച രീതിയിൽ എല്ലായിടങ്ങളിലും സംഘടിപ്പിക്കാനും സി.പി.എം തീരുമാനിച്ചു. അതിനിടെ ശശീന്ദ്രെൻറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എൻ.സി.പി. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിെൻറ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഘടകകക്ഷിനേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യമാണ് എൻ.സി.പി ഉന്നയിച്ചിട്ടുള്ളത്. കേസ് അവസാനിക്കാത്തതും ഇതിലെ ചില നിയമപ്രശ്നങ്ങളിൽ ഘടകകക്ഷികൾക്ക് സംശയമുള്ളതും വിഷയം നീളാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.