1991ൽ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചപ്പോൾ സി.പി.എം ബി.ജെ.പി പിന്തുണ തേടി; തെളിവ് പുറത്തുവിട്ട് സന്ദീപ് വാര്യർ

കോഴിക്കോട്: 1991 മുതൽ 1995 വരെ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചപ്പോൾ സി.പി.എം ബി.ജെ.പി പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. കഴിഞ്ഞദിവസം ഒരു ചാനൽ ചർച്ചയിൽ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യർ കത്ത് പുറത്തുവിട്ടത്.

സി.പി.എം ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച എം.എസ്. ഗോപാലകൃഷ്ണൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് പുറത്തുവിട്ടത്.

കോൺഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം പാർട്ടികൾ പല ഘട്ടങ്ങളിലായി ബി.​െജ.പി സഹായം തേടിയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. എന്നാൽ സി.പി.എം നേതാവ് നിതിൻ കണിച്ചേരി ആരോപണം തള്ളുകയായിരുന്നു.

മാത്രമല്ല, ആരോപണം തെളിയിക്കാൻ നിതിൻ കണിച്ചേരി സന്ദീപ് വാര്യറെ വെല്ലുവിളിക്കുകയും ചെയ്തു. അതിനു മറുപടിയായാണ് സന്ദീപ് വാര്യർ കത്ത് പുറത്തുവിട്ടത്.   

Tags:    
News Summary - CPM sought BJP's support Sandeep Warrier released evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.