ആനക്കര: കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനവേളയിൽ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിനെ തഴഞ്ഞ് സി.പി.എം. തൃത്താല മേഖലയില്‍ കപ്പൂര്‍, പട്ടിത്തറ, പരുതൂര്‍ പഞ്ചായത്ത് പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നിർദേശപ്രകാരം എല്ലായിടത്തും മുഖ്യാതിഥി എം.എല്‍.എയാണ്. കപ്പൂര്‍ പറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എം.എല്‍.എ എത്തിയതോടെ ഉദ്ഘാടനവേളയില്‍ സംബന്ധിച്ചിരുന്ന കപ്പൂര്‍ പഞ്ചായത്ത് പ്രസിഡൻറും കൂട്ടരും സ്ഥലം കാലിയാക്കി. അൽപസമയത്തിന് ശേഷം എം.എല്‍.എ വേദി വിട്ടതോടെ സ്ഥലംവിട്ട പ്രസിഡൻറും സംഘവും വേദിയിലെത്തുകയും ചെയ്തു.
എന്നാല്‍, ആനക്കരയില്‍ എത്തിയ എം.എല്‍.എയോടൊപ്പം അവിടത്തെ സി.പി.എം പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പെങ്കടുത്തു. ശിലാഫലകത്തില്‍ മുഖ്യാതിഥിയായി ബല്റാമിെൻറ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി മേഖലയില്‍ പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബഹിഷ്കരണംമൂലം എവിടെയും നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.