ചെറുതോണി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്. ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം. കെ. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്ന് വർഗീസ് പറഞ്ഞു.
ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സർക്കാറിന്‍റെ ഭരണപരാജയത്തിനെതിരെ ചെറുതോണിയിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സി.പി.എം നടത്തിയ പരിപാടിയിലാണ് സുധാകരനെതിരെ വിവാദ പരാമർശം ഉയർന്നത്.
ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥിയായ ധീരജിന്‍റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സി.പി.എം-കോൺഗ്രസ് പോര് രൂക്ഷമാണ്. ധീരജ് വധത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇപ്പോൾ അറസ്റ്റിലായ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും കെ. സുധാകരൻ നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.