തിരുവനന്തപുരം: പിളർന്ന് രണ്ടു വിഭാഗമായി എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന് െഎ.എൻ.എല്ലിനോട് തുറന്നടിച്ച് സി.പി.എം നേതൃത്വം. രണ്ടു വിഭാഗമായി തുടരുന്നെങ്കിൽ മുന്നണിയിൽനിന്ന് മാറിനിൽക്കേണ്ടിവരുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിനെ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് എ.കെ.ജി സെൻററിലാണ് വഹാബിെൻറ നേതൃത്വത്തിൽ നേതാക്കൾ കോടിയേരിയെ സന്ദർശിച്ചത്. വഹാബ് വിഭാഗത്തിനോടാണ് പറഞ്ഞതെങ്കിലും ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തോടുള്ള മുന്നറിയിപ്പാണ് കോടിയേരിയുടെ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.
െഎ.എൻ.എല്ലിനുള്ളിലെ പ്രശ്നം ആ പാർട്ടി തന്നെ പരിഹരിക്കണമെന്ന് കോടിയേരി പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കിൽ െഎ.എൽ.എല്ലിെൻറ കാര്യം പുനരാലോചിക്കേണ്ടിവരും. നിങ്ങൾ പരസ്പരം തല്ലുകൂടിയത് ജനങ്ങളുടെ മുന്നിലാണ്. നിങ്ങളുടെ വിശ്വാസ്യതക്ക് പോറലേറ്റു. നിങ്ങൾ ഒന്നാകണം. അത് പൊതുസമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾ ഒത്തുതീർപ്പിന് തയാറാണെന്ന് അബ്ദുൽ വഹാബ് വിഭാഗം അറിയിച്ചു. ഇതിെൻറ ഭാഗമായി െഎ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയെന്ന് വിശദീകരിച്ചു. ഇൗ നടപടിയിൽ കോടിയേരി തൃപ്തി അറിയിച്ചു.
വ്യാഴാഴ്ച തലസ്ഥാനത്തെത്തിയ അബ്ദുൽ വഹാബ് സി.പി.എം, സി.പി.െഎ നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അനുരഞ്ജനത്തിന് നീക്കം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി മന്ത്രി അഹമ്മദ് ദേവർകോവിലിനെ േഫാണിൽ വിളിച്ച് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 6.30ന് തൈക്കാട് െഗസ്റ്റ് ഹൗസിൽ ഇരുകൂട്ടരും കണ്ടു.
ഒരു മണിക്കൂർ കൂടിക്കാഴ്ചക്കുശേഷം തങ്ങൾ ഒത്തുതീർപ്പിന് തയാറാണെന്ന് വഹാബ് അറിയിച്ചു. സമവായ നീക്കം നന്നായെന്ന് പ്രതികരിച്ച മന്ത്രി, ഇക്കാര്യം കാസിം ഇരിക്കൂർ വിഭാഗവുമായി സംസാരിക്കുമെന്ന് അറിയിച്ചു. അനുരഞ്ജനത്തിന് പ്രത്യേക സമവാക്യമൊന്നും വഹാബ് പക്ഷം മുന്നോട്ടുവെച്ചിട്ടില്ല. കാസിമിനു പകരം ജനറൽ സെക്രട്ടറി സ്ഥാനത്ത് മറ്റൊരാൾ വേണമെന്ന നിലപാടാണ് അവർക്കെന്നറിയുന്നു. വഹാബ് വിഭാഗം ആഗസ്റ്റ് മൂന്നിന് വിളിച്ച സംസ്ഥാന കൗൺസിൽ യോഗം അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച കഴിഞ്ഞ് ചേരാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.