കുറ്റൂർ സഹകരണ ബാങ്കിൽ വൻക്രമക്കേടെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട്; ‘ബാങ്ക് തകർച്ചയുടെ വക്കിൽ, നഷ്ടം ഈടാക്കാൻ നടപടിയെടുക്കണം’

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ കുറ്റൂർ സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പടക്കം വൻ ക്രമക്കേടെന്ന് കണ്ടെത്തൽ. കാലങ്ങളായി സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതി ഭരിക്കുന്ന കുറ്റൂർ സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

ബാങ്ക് സാമ്പത്തികമായി തകർച്ചയുടെ വക്കിലാ​ണെന്നും നഷ്ടംവരുത്തിയവരിൽനിന്ന് അത് ഈടാക്കാൻ നടപടിയെടുക്കണമെന്നും സഹകരണവകുപ്പ് തിരുവല്ല യൂണിറ്റ് ഇൻസ്​പെക്ടർ ആർ. ദേവദാസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.






സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആൻറണിയുടെ ഭാര്യ സ്വപ്ന ദാസിന് വ്യാജ വിലാസത്തിൽ 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് പരിശോധന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വപ്ന ദാസിന് അംഗത്വം നൽകിയ അതേ ദിവസം തന്നെ വായ്പ നൽകാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ വായ്പ ജൂലൈ മാസത്തിൽ തിരിച്ചടച്ചുവെന്നാണ് ഏരിയാ സെക്രട്ടറിയുടെ വിശദീകരണം.

ഒരു ആധാരത്തിന്റെ മേൽ 5 പേർക്ക് വരെ വായ്പ നൽകിയതായും റിപ്പോർട്ടിൽ ഉണ്ട്. ബാങ്കിൽ സ്വർണം പണയം വെച്ച് ഇടപാടുകാരുടെ സ്വർണം ഇടപാടുകാർ അറിയാതെ മറ്റൊരു ഷെഡ്യൂൾ ബാങ്കിലേക്ക് മറിച്ച് പണയം വെച്ചതായ ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം അടക്കം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതേസമയം ബാങ്കിന് നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഭരണസമിതി പ്രസിഡന്റ് അനീഷ് പ്രതികരിച്ചു.

Tags:    
News Summary - Credit irregularities detected in Kuttur Co-operative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.