തിരുവനന്തപുരം: കൊച്ചിയിലെ കോളജ് വിദ്യാര്‍ഥിനി മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മിഷേല്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്ത്രീയതെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ അന്വേഷണത്തിന് പ്രത്യേകസംഘം വേണമെന്ന് നോട്ടീസ് നല്‍കിയ അനൂപ് ജേക്കപ് ആവശ്യപ്പെട്ടു. മകളെ കാണാതായെന്ന് പരാതി നല്‍കാനെത്തിയ മിഷേലിന്‍റെ മാതാപിതാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിറ്റേന്നുവരാന്‍ പറഞ്ഞ് തിരിച്ചയച്ചെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാതാപിതാക്കളെ പൊലീസ് തിരിച്ചയച്ചെന്ന ആരോപണവും അന്വേഷിക്കുമെന്നും അന്വേഷണത്തില്‍ ലാഘവത്വമുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതോസമയം, മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.