സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; ത്രീഡി സിനിമയുടെ പേരിൽ പണം തട്ടിയെന്ന കേസിലാണ്​ നടപടി

ചേര്‍ത്തല: ത്രിമാന (ത്രീഡി) സിനിമ നിർമാണത്തി​െൻറ പേരില്‍ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ പൊലീസ് കേസെടുത്തു. എഫ്.ഐ.ആര്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.

ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു നല്‍കിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 

Tags:    
News Summary - Crime branch probe against director Vinayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.