മഞ്ചേരി: പി.വി. അന്‍വര്‍ എം.എല്‍.എ പ്രതിയായ ക്രഷർ തട്ടിപ്പ് കേസിന് സിവില്‍ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം ഡിവൈ.എസ്.പി പി. വിക്രമനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നേരത്തേ സിവില്‍ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടില്‍ എതിര്‍വാദമുണ്ടെങ്കില്‍ 22ന് അറിയിക്കാന്‍ പരാതിക്കാരന് നടുത്തൊടി സലീമിന് കോടതി നോട്ടീസ് അയച്ചു.
മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞ് പി.വി. അന്‍വര്‍ മലപ്പുറം സ്വദേശിയായ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.