തൃശൂർ: വധഭീഷണിയുണ്ടെന്ന് കാണിച്ച് സഹോദരങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. സഹോദരങ്ങളായ അബ്ദുൽ നിസാര്‍, അബ്ദുൽ റസാഖ്, ബിസിനസ് പാര്‍ട്ണര്‍ ബഷീര്‍ അലി എന്നിവര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ നേരിട്ട് കണ്ടാണ് സഹോദരങ്ങൾ പരാതി നല്‍കിയത്. തൃശൂർ ക്രൈംബ്രാഞ്ച് യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്. സഹോദരങ്ങളിൽ നിന്നും സംഘം മൊഴിയെടുത്തു. അപായപ്പെടുത്താന്‍ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് പണം നല്‍കിയെന്ന്, ബാങ്കില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിെൻറ രേഖകള്‍ സഹിതമാണ് സഹോദരങ്ങൾ പരാതി നൽകിയത്.
നിസാം ജയിലിൽ നിന്നും വിളിച്ച് വധഭീഷണി നടത്തിയെന്ന് കാണിച്ച് നിസാമിെൻറ സ്ഥാപനത്തിെൻറ മുൻ മാനേജർ പൂങ്കുന്നം സ്വദേശി ചന്ദ്രശേഖരനും നേരത്തെ പരാതി നൽകിയിരുന്നു. കണ്ണൂര്‍ ജയിലിലെ സ്വാധീനം ഉപയോഗിച്ചാണ് ഭീഷണി മുഴക്കുന്നതെന്നും പൂജപ്പുര ജയിലിലേക്ക് നിസാമിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് സഹോദരങ്ങള്‍ ജയില്‍ അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
സഹോദരങ്ങളെയും സ്വന്തം കമ്പനിയുടെ മാനേജറെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നതായി മുമ്പ് നിസാമിനെതിരെ പൊലീസിന് പരാതികള്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നേരിട്ട് ഫോണ്‍ വിളിച്ച് നിസാം വധ ഭീഷണിമുഴക്കുന്നതിെൻറ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. തെൻറ ബിസിനസ് തകർക്കാൻ സഹോദരങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിസാമും പരാതി നൽകിയിരുന്നു. പരാതി നൽകിയതിെൻറ വിരോധത്തിൽ ജീവൻ അപകടത്തിലാണെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സഹോദരങ്ങൾ ഹൈകോടതിയിലും ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.