അമ്പലപ്പുഴ: കടലിൽ കെട്ടിത്താഴ്ത്തിയെന്ന് പ്രതികൾ കുറ്റസമ്മതത്തിൽ പറഞ്ഞ മൃതദേഹം കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തി. കഴിഞ്ഞ 19ന് പറവൂരിൽനിന്ന് കാണാതാ യ പുന്നപ്ര പറവൂർ രണ്ടുതൈ വെളിയിൽ മനു (കാകൻ മനു-28) വിെൻറ മൃതദേഹമാണ് പറവൂർ കടൽത്തീ രത്തുനിന്ന് കണ്ടെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു.
കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പറവൂർ കാക്കരിയിൽ ഓമനക്കുട്ടൻ എന്ന ജോസഫ് (19), പറവൂർ പറയകാട്ടിൽ കൊച്ചുമോൻ എന്ന സെബാസ്റ്റ്യൻ (39) എന്നിവർ ശനിയാഴ്ച പുലർച്ച അറസ്റ്റിലായിരുന്നു. ഇതിൽ കൊച്ചുമോെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഉച്ചക്കുശേഷം മൃതദേഹം മണലിൽ അഞ്ച് അടിയോളം താഴെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കടലിൽ കെട്ടിതാഴ്ത്തിയെന്ന് പ്രതികൾ പറഞ്ഞ സ്ഥലത്തുനിന്ന് 300 മീറ്ററോളം തെക്കുമാറിയാണ് മൃതദേഹം ശനിയാഴ്ച പകൽ 3.30ന് പൊലീസ് പുറത്തെടുത്തത്. മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. കടലിൽ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം തീരത്തുകൂടി വലിച്ചിഴച്ചാണ് ഇവിടെയെത്തിച്ചത്. വലിച്ചിഴക്കുന്നതിന് മുമ്പ് മനു ധരിച്ചിരുന്ന വസ്ത്രങ്ങളും മനുവിെൻറ രക്തംപുരണ്ട പ്രതികളുടെ വസ്ത്രങ്ങളും നശിപ്പിച്ചു.
ചേർത്തല തഹസിൽദാർ മനോജ്കുമാറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈകീട്ട് 4.45ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ അറസ്റ്റിലാവുമെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.