കോഴിക്കോട്: എൽ.ജെ.ഡിയുമായുള്ള ലയനചർച്ച ഇനി തുടരേണ്ടതില്ലെന്ന തീരുമാനത്തിലുറച്ച് ജനതാദൾ എസ്. വോട്ടെണ്ണലിനുശേഷം കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപാർട്ടികളും ലയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശത്തെ തുടർന്നാണ് ജനതാദൾ എസ് ചർച്ചകൾക്ക് തുടക്കമിട്ടിരുന്നത്. എന്നാൽ, എൽ.ഡി.എഫിൽനിന്ന് ലഭിക്കുന്ന സീറ്റുകളിൽ തങ്ങളുടെ പക്ഷക്കാർക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്നതടക്കം മുൻനിർത്തി എൽ.ജെ.ഡി പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു.
നേതൃയോഗത്തിൽ എൽ.ജെ.ഡി പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറിനെതിെര കടുത്ത വിമർശനമുയർന്നു. സോഷ്യലിസ്റ്റുകളുെട ഏകീകരണം ചൂണ്ടിക്കാട്ടി ചർച്ചക്ക് തയാറായപ്പോൾ കടൽ വന്ന് പുഴയിൽ ലയിക്കുമോ എന്ന് ചോദിച്ച് ശ്രേയാംസ്കുമാർ പരിഹസിച്ചതടക്കം നേതാക്കൾ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പോടെ ഏതാണ് കടൽ, ഏതാണ് പുഴ എന്ന് എല്ലാവർക്കും ബോധ്യമായല്ലോ. എൽ.ഡി.എഫിന് ഉറപ്പായും ലഭിക്കുമായിരുന്ന രണ്ട് സിറ്റിങ് സീറ്റുകളാണ് എൽ.ജെ.ഡി നഷ്ടമാക്കിയെതന്നും വിമർശനമുയർന്നു. ഇരുപാർട്ടികളും ലയിക്കണമെന്ന ചർച്ച ആദ്യം തുടങ്ങിയത് ദേവഗൗഡ കോട്ടക്കലിൽ ചികിത്സക്കെത്തിയപ്പോൾ എം.പി. വീരേന്ദ്രകുമാർ സന്ദർശിച്ചതോെടയായിരുന്നു.
ശ്രേയാംസ്കുമാറിെൻറ പിടിവാശിയാണ് തുടർചർച്ചകൾ വഴിമുട്ടിച്ചതെന്നും ജില്ല പ്രസിഡൻറുമാർ ചൂണ്ടിക്കാട്ടി. ജനതാദൾ എസിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് എൽ.ഡി.എഫിൽനിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിലും ആരാവും മന്ത്രിയെന്നകാര്യത്തിൽ നേതൃയോഗത്തിലും ധാരണയായിട്ടില്ല. ജയിച്ചുകയറിയ പ്രസിഡൻറ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും മന്ത്രിസ്ഥാനത്തിനുവേണ്ടി പരസ്യപ്രതികരണങ്ങൾ നടത്തി പാർട്ടി അണികളെ പ്രതിസന്ധിയിലാക്കില്ലെന്നും ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുെമന്നും ഉറപ്പുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ ലഭിച്ച ജലവിഭവ വകുപ്പുതന്നെയായിരുക്കും ജെ.ഡി.എസിന് ലഭിക്കുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.