കോട്ടയം: അയൽവാസിയായ സ്ത്രീയുടെ കറവപ്പശുവിന്‍റെ കണ്ണിലും മുഖത്തും ആസിഡ് ഒഴിച്ച് യുവാവിന്‍റെ ക്രൂരത. പശുവിന്‍റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തിൽ കൂരോപ്പട തട്ടാംപറമ്പിൽ വീട്ടിൽ ബിനോയി (45) അറസ്റ്റിലായി.
ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. അയൽവാസിയായ രാജമ്മ തോമസ് തന്‍റെ പശുവിന്‍റെ പാൽ കറന്നെടുക്കുന്നുണ്ടെന്ന് സംശയിച്ചായിരുന്നു അവരുടെ പശുവിനോടുള്ള ക്രൂരത. കൂരോപ്പട മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പശുവിനെ പരിശോധിച്ചു.
രണ്ടാമത്തെ കണ്ണിന് കുഴപ്പമില്ലെങ്കിലും വിശദ പരിശോധന ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു. പാമ്പാടി പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഇടക്കിടെ ഇത്തരത്തിൽ ആരോപണമുന്നയിക്കുകയും ബഹളം വെക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.