കൊച്ചി: നോട്ട് വിതരണം സാധാരണനിലയിലാകാന്‍ ആറുമാസമെങ്കിലുമെടുക്കുമെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. 86ശതമാനം മൂല്യം വരുന്ന 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ 100ഉം അതില്‍ താഴെയുമുള്ള 14 ശതമാനം മൂല്യം മാത്രം വരുന്ന നോട്ടുകള്‍ ഉപയോഗിച്ചാണ് ജനം ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. 2000ന്‍െറ പുതിയ കറന്‍സിക്ക് ഒട്ടേറെ പരിമിതികളുണ്ട്. 500ന്‍െറ പുതിയ നോട്ട് ഇറക്കിയെങ്കിലും ആവശ്യത്തിനില്ല.
കറന്‍സി അച്ചടിക്കാന്‍ ചുമതലപ്പെട്ട നാലുപ്രസുകളില്‍നിന്ന് പുറത്തിറക്കാന്‍ കഴിയുന്ന നോട്ടുകളുടെ എണ്ണത്തിന് പരിമിതികളുണ്ടെന്നതാണ് മറ്റൊരു പ്രശ്നം. ഈ സാഹചര്യത്തില്‍ നോട്ട് വിതരണം സാധാരണനിലയിലത്തൊന്‍ 2017 മേയ് വരെയെങ്കിലുമാകുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യത്തിന് കറന്‍സി ഇല്ലാത്തതിനാല്‍ മിക്ക എ.ടി.എമ്മുകളും പ്രവര്‍ത്തനരഹിതമാണ്. പഴയ നോട്ട് മാറിക്കൊടുക്കുന്നത് മിക്ക ബാങ്കുകളും സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമായി ചുരുക്കിയതും കറന്‍സി ലഭ്യത കുറഞ്ഞതിനാലാണ്. കറന്‍സി-ധന മാനേജ്മെന്‍റിലെ സമ്പൂര്‍ണ പരാജയമാണ് ബാങ്കിങ് രംഗത്തെ ഇന്നത്തെ അരക്ഷിതാവസ്ഥക്ക് കാരണം.
കള്ളപ്പണം പ്രധാനമായും നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്ക് അടക്കം വിദേശ ബാങ്കുകളിലാണ്. നികുതിരഹിത രാജ്യമായ മൊറീഷ്യസിലും സ്വര്‍ണം, ഭൂമി, ഓഹരി കമ്പോളം തുടങ്ങിയ സങ്കേതങ്ങളിലുമാണ് അഴിമതിപ്പണവും കള്ളപ്പണവും കുന്നുകൂടിയിരിക്കുന്നത്. എന്നിരിക്കെ, റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള ജില്ല സഹകരണ ബാങ്കുകള്‍ക്കുപോലും വിലക്ക് കല്‍പിച്ചിരിക്കുന്നത് ന്യായീകരിക്കാനാകില്ല. അതേസമയം, 2005 മുതല്‍ 2015 വരെ കേന്ദ്ര ബജറ്റില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ച നികുതി ഇളവ് 42 ലക്ഷം കോടിയാണ്.
അസാധുവാക്കിയ 500, 1000 രൂപയുടെ ആകെ മൂല്യമായ 14 ലക്ഷം കോടി രൂപയുടെ മൂന്നിരട്ടി വരും ഇത്. മൂന്ന് വര്‍ഷത്തിനിടെ ദേശസാത്കൃത ബാങ്കുകള്‍ എഴുതിത്തള്ളിയത് കുത്തകകളുടെ 1,14,000 കോടി രൂപയാണ്. മുന്‍കരുതലില്ലാതെയും ആവശ്യത്തിന് അച്ചടിക്കാതെയും നോട്ട് അസാധുവാക്കിയത് ദുരിതം വര്‍ധിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം 29 മുതല്‍ ദേശീയതലത്തില്‍ പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്‍റ് സി.ജെ. നന്ദകുമാര്‍, ജനറല്‍ സെക്രട്ടറി എസ്.എസ്. അനില്‍, ജില്ല സെക്രട്ടറി കെ.പി. സുശീല്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ കെ.എസ്. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.