ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി കബളിപ്പിച്ചു. ലോട്ടറി കച്ചവടം നടത്തുന്ന അഴൂര്‍ സ്വദേശി സുദേവനാണ് വ്യാജനോട്ട് ലഭിച്ചത്. ഞായറാഴ്ച എസ്.ബി.ടിയുടെ ചിറയിന്‍കീഴ് മെയിന്‍ ബ്രാഞ്ചിന് മുന്നില്‍നിന്നാണ് സുദേവന്‍ ലോട്ടറി കച്ചവടം നടത്തിയത്. ബാങ്കില്‍നിന്ന് ഇറങ്ങി വന്ന വൃദ്ധന്‍ 2000 രൂപയുടെ നോട്ട് കാണിച്ച് ചില്ലറ നല്‍കുമോയെന്ന് ചോദിച്ചിരുന്നു.
ഇപ്പോള്‍ ബാങ്കില്‍നിന്ന് ലഭിച്ചതാണെന്നും ബസില്‍ ടിക്കറ്റെടുക്കാന്‍ ചില്ലറയില്ളെന്നും പറഞ്ഞു. ലോട്ടറി വാങ്ങിയാല്‍ ബാക്കി നല്‍കാമെന്ന് സുദേവന്‍ പറഞ്ഞു. ലോട്ടറി വാങ്ങാന്‍ സമ്മതിച്ച ഇയാള്‍ ടിക്കറ്റെടുക്കുകയും ബാക്കി പണം വാങ്ങി മടങ്ങുകയുംചെയ്തു.
ഇതിനു ശേഷം രണ്ടായിരത്തിന്‍െറ പുതിയ നോട്ട് കണ്ടിട്ടില്ളെന്ന് പറഞ്ഞ സുഹൃത്തിനെ സുദേവന്‍ ഈ നോട്ട് കാണിച്ചു. സുഹൃത്ത് ഇത് കള്ളനോട്ടാണെന്ന് സംശയം പ്രകടിപ്പിച്ചു. സുഹൃത്ത് പറഞ്ഞത് സുദേവന്‍ വിശ്വസിച്ചില്ല. ഇതിനു ശേഷം നോട്ടുമായി ബിവറേജസ് ഒൗട്ട്ലെറ്റിലത്തെിയപ്പോള്‍ കള്ളനോട്ടാണെന്ന് ജീവനക്കാര്‍ അറിയിച്ചു.
ഉടന്‍ സുദേവന്‍ ബാങ്കിനുള്ളില്‍ കയറി നോട്ട് കാണിക്കുകയും വ്യാജനോട്ടാണന്ന് സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടായിരത്തിന്‍െറ നോട്ട് കളര്‍ പ്രിന്‍റ് എടുത്ത് കൃത്യമായി കട്ട് ചെയ്ത നിലയിലാണ് വ്യാജനോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.