എ.ടി.എമ്മുകള്‍ കാലി; ഗ്രാമീണ മേഖലയില്‍ ജനം പണത്തിനായി നെട്ടോട്ടത്തില്‍

കോട്ടയം: നോട്ട് പ്രതിസന്ധിയില്‍ അയവുവന്നതായി ബാങ്ക് അധികൃതര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഗ്രാമീണരും പണത്തിനായി നെട്ടോട്ടത്തില്‍. മലയോര-ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതില്‍ ബാങ്ക് അധികൃതര്‍ വീഴ്ചവരുത്തുന്നതായ പരാതികളും വ്യാപകമാണ്. ബാങ്കുകളോടുചേര്‍ന്നുള്ള ചില എ.ടി.എമ്മുകള്‍ മാത്രമാണ് ഇതിന് അപവാദം. എന്നാല്‍, പണത്തിനായി മലയോര-

ഗ്രമീണ ജനത നട്ടംതിരിയുകയാണെന്നും 100-50 രൂപ നോട്ടുകള്‍ കിട്ടാനില്ളെന്നും ബാങ്ക് അധികൃതരും സമ്മതിക്കുന്നു. മലയോര പ്രദേശങ്ങളിലെ പണ പ്രതിസന്ധി കാര്‍ഷിക മേഖലയെയും തളര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധി സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തെുടര്‍ന്ന് രണ്ടായിരത്തിന്‍െറ നോട്ടുകള്‍ ഇടക്ക് എ.ടി.എമ്മുകളില്‍ നിറച്ചത് ഗ്രമീണരെ വലച്ചു.

പണപ്രതിസന്ധി പരിഹരിക്കാന്‍ ശബരി പാതകളിലും സന്നിധാനത്തും പമ്പയിലും കൂടുതല്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ  പ്രഖ്യാപനം നടപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്ക് വീഴ്ചവരുത്തുകയാണെന്നും ആക്ഷേപം ഉയ
ര്‍ന്നിട്ടുണ്ട്.

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.