സഹകരണ ബാങ്കുകളിലെ പ്രതിസന്ധി: ഇരകള്‍ സാധാരണക്കാരും കര്‍ഷകരും

കോട്ടയം: 500-1000 രൂപ നോട്ടുകള്‍ അസാധു ആക്കിയതിനത്തെുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇരകളില്‍ 80 ശതമാനവും സാധാരണക്കാര്‍. ഇതില്‍ 60 ശതമാനവും കര്‍ഷകരും ഇടത്തരക്കാരും. നോട്ട് അസാധുവാക്കിയ അന്നുമുതല്‍ സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും ഏറെ ബാധിച്ച ഇക്കൂട്ടര്‍ ഇപ്പോള്‍ അടിയന്തര ആവശ്യത്തിനുള്ള പണത്തിനായി നെട്ടോട്ടത്തിലാണ്.

സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍നിന്ന് ഒരു പൈസപോലും പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് ഇടപാടുകാര്‍. പ്രതിസന്ധി നീളുന്തോറും സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. ഫലത്തില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ബാങ്കുകളെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

അതിനിടെ സംസ്ഥാന ചീഫ് സെക്രട്ടറിയും ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച സഹകരണ ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പുവരുത്താമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് താല്‍ക്കാലിക സംവിധാനം മാത്രമായിരിക്കുമെന്നും വായ്പാവിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം കിട്ടേണ്ടതുണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

100, 50 രൂപ നോട്ടുകള്‍ ലഭ്യമാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെയും ധനവകുപ്പ് സെക്രട്ടറിയുടെയും ആവശ്യം. അതേസമയം, ദേശസാത്കൃത ബാങ്കുകളില്‍ കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് എത്തിച്ചുകൊടുത്തത് മുഷിഞ്ഞ നോട്ടുകള്‍ ആണെന്നതിനാല്‍ കൂടുതല്‍ പണം സഹകരണ ബാങ്കുകള്‍ക്ക് നല്‍കുമെന്ന ആര്‍.ബി.ഐയുടെ ഉറപ്പ് വിശ്വസിക്കാനാകില്ളെന്നും സഹകരണ മേഖലയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - currency issues cooperative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.