തിരുവനന്തപുരം : നിലവിൽ മൂന്നു മാസത്തെ പെൻഷൻ കുടിശ്ശികയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. എം.പി.അനിൽ കുമാർ, ഐ.സി ബാലകൃഷ്ണൻ, കെ.കെ ശൈലജ, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
2024-25 ബജറ്റ് പ്രസംഗത്തിൻറെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ മാസം മുതൽ മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും സാമൂഹ്യ സുരക്ഷാ- ക്ഷേമനിധി ബോർഡ് പെൻഷനുകൾ അനുവദിച്ച് വിതരണം നടത്തി വരുന്നു.
പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ ഗുണഭോക്താക്കൾക്ക് പെൻഷൻ 2024-25 കുടിശ്ശിക, സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025 -26 -ൽ മൂന്നു ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു" എന്ന് പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രസ്താവിച്ചിരുന്നു.
ഓണത്തോടനുബന്ധിച്ച് 2024 സെപ്റ്റംബർ മാസത്തിലും 2025 ജനുവരി മാസത്തിലും ഒരു മാസത്തെ സാമൂഹ്യ സുരക്ഷ പെൻഷൻ-ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചതിനോടൊപ്പം ഓരോ ഗഡു കുടിശ്ശികയും അനുവദിച്ച് വിതരണം നടത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നിലവിലെ കടിശ്ശിക അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.