ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി കരിക്കുലം കമ്മിറ്റിയുടെ പട്ടിക തയാറായി. വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ പട്ടികക്ക് സി.പി.എം സംസ്ഥാന നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. നയപരമായ കാര്യമായതിനാലാണ് സി.പി.എം സംസ്ഥാന നേതൃത്വം പട്ടിക പരിശോധിച്ചത്. കമ്മിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടനിറങ്ങിയേക്കും.
2013 ൽ യു.ഡി.എഫ് സർക്കാറാണ് അവസാനമായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചത്. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ പാഠ്യപദ്ധതിയിൽ ചെറിയ ചില മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരുന്നത്. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭാസ നയത്തിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ പരിഷ്കരണം വരുന്നത്.
പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി എസ്.ഇ.ആർ.ടി മാർച്ച് ആദ്യ വാരം വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഒരു വർഷം ഒന്നിടവിട്ട ക്ലാസുകളിൽ എന്ന രീതിയിൽ രണ്ട് വർഷം കൊണ്ടാണ് മുഴുവൻ ക്ലാസുകളിലും പരിഷ്കരണം നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.