കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉണ്ടായ ദുരന്തത്തിൽ തന്നെയും സഹപ്രവർത്തകരെയും ബലിയാടാക്കി ഉന്നതരെ സംരക്ഷിക്കാനാണ് ശ്രമമമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു ഹൈകോടതിയിൽ. തന്നെയും രണ്ട് സഹപ്രവർത്തകരെയും ലക്ഷ്യമിടുന്നതാണ് പൊലീസിന്റെയും സർവകലാശാല ഉപസമിതിയുടെയും റിപ്പോർട്ടുകൾ.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹരജിയിൽ അധിക സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തെ പിന്തുണക്കുന്നതായും സസ്പെൻഷനിലുള്ള ഡോ. സാഹു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.