വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം: പി.കെ. ബേബി ഒളിവിൽ, അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന്

കൊച്ചി: കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ചെ​ന്ന കേസിലെ പ്രതിയും യൂ​ത്ത് വെ​ൽ​ഫെ​യ​ർ ഡ​യ​റ​ക്ട​റു​മാ​യ പി.കെ. ബേബി ഒളിവിൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​ണ് യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​നി​ടെ ഡ​യ​റ​ക്ട​ർ വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ച്ചെ​ന്നാണ് പരാതി. സംഭവത്തിൽ ആദ്യം സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ പെൺകുട്ടിയുടെ കുടുംബം, നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും പാർട്ടി ന​ട​പ​ടി​ സ്വീകരിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടത്. ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സ്.

എന്നാൽ, ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സിൻഡിക്കേറ്റംഗം കൂടിയായ ബേബിക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നാണ് ആരോപണം. കുസാറ്റിലെ സെമിനാർ കോംപ്ലക്‌സിന് അകത്തുള്ള ഗ്രീൻ റൂമിൽ വെച്ച് പി കെ ബേബി കയറിപ്പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. കളമശ്ശേരി പൊലീസ് കേസെടുത്തതിന് ശേഷം ബേബി ക്യാംപസിലെത്തിയിട്ടില്ല. പികെ ബേബിയെ പിന്തുണച്ച് രംഗത്തെത്തിയ ഇടതു അധ്യാപക സംഘടന ഇരക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പൊലീസ് നേരത്തേ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന് സാക്ഷികളായ രണ്ട് വിദ്യാർഥികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരാതി ലഭിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടും പി.കെ. ബേബിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബേബിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ജില്ലയിലെ പ്രമുഖ സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള ബേബിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇരക്കെതിരെ ഇടത് അധ്യാപക സംഘടന പൊലീസിനെ സമീപിച്ചത് ഇതിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. അതിനിടെ, സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​നും കെ.​എ​സ്.​യു​വും രം​ഗ​ത്തു​വ​ന്നു.

പി.​കെ. ബേ​ബി​യു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ത​സ്തി​ക അ​ട്ടി​മ​റി​യി​ലൂ​ടെ അ​സി. പ്ര​ഫ​സ​റാ​യ പി.​കെ. ബേ​ബി​ക്ക് വീ​ണ്ടും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ നീ​ക്കം​ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Tags:    
News Summary - cusat syndicate member P.K. Baby went absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.