കൊച്ചി: തട്ടിപ്പുകേസില്‍ ഇടുക്കി നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര് കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ച കേസിൽ മുൻ എസ്.പി കെ.ബി. വേണുഗോപാലിെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തീർപ്പാക്കി. ചോദ്യം ചെയ്യലിന് െചാവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രതിയാണോ എന്നത് ഇതിനുശേഷമേ വ്യക്തമാകൂവെന്നുമുള്ള സി.ബി.ഐ വിശദീകരണം പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോൻ ഹരജി തീർപ്പാക്കിയത്.
സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ അന്നത്തെ എസ്.പിയെയും രണ്ട് ഡിവൈ.എസ്.പിമാരെയും കൂടി പ്രതിചേർക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
രാജ്കുമാർ പൊലീസ് മർദനത്തെത്തുടർന്ന് 2019 ജൂൺ 21നാണ് മരിച്ചത്. തെൻറ അധികാരപരിധിയിലുള്ള സ്റ്റേഷനുകളിൽ പ്രതികളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുന്നതും മർദിക്കുന്നതും തടയാൻ വേണുഗോപാലിന് ഉത്തരവാദിത്തമുണ്ടായിരുന്നു.
അറസ്റ്റ് വേണമെങ്കിൽ നോട്ടീസ് നൽകിയ ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും സി.ബി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.