തിരുവനന്തപുരം: വിമാനത്താവളത്തിൽനിന്ന് മുങ്ങി പിടിയിലായ യുവാവിനെതിരെ കസ്റ്റംസ് കേസെടുക്കും. യുവാവിനെ ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് വ്യക്തമായതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ കല്ലറ പാങ്ങോട് സ്വദേശി അൽഅമീെൻറ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. റെയ്ഡിൽ പണം ലഭിച്ചതായാണ് വിവരം. അടുത്തദിവസം അൽഅമീനെതിരെ കേസെടുക്കുമെന്നാണ് വിവരം.
സംഭവത്തിൽ ആദ്യം അൽഅമീനെ ചോദ്യം ചെയ്ത് തുടർ നടപടിയെടുക്കാത്ത കസ്റ്റംസ്, പൊലീസ് റിപ്പോർട്ടിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് തയാറാവുകയായിരുന്നു. അൽഅമീൻ ഗൾഫിൽനിന്ന് എത്തിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വലിയതുറ പൊലീസ് കർണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് അൽഅമീൻ മടങ്ങിയെത്തി. ഇയാളെ പൊലീസ് ചോദ്യംചെയ്തപ്പോൾ സ്വർണം കടത്തിയ വിവരം ലഭിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിലെത്തി കസ്റ്റംസും കസ്റ്റംസ് ഇൻറലിജൻസും കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയും ചോദ്യം ചെയ്തിരുന്നു.
മഞ്ചേരി സംഘത്തിനുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നത്. ഇൗ സംഘം എയർപോർട്ടിലെത്തി അൽഅമീനെ കാത്തുനിന്നിരുന്നു. എന്നാൽ അവരെ കബളിപ്പിച്ച് കണ്ണൂർ ഇരിട്ടി സ്വദേശികൾക്കൊപ്പം മുങ്ങുകയായിരുന്നു. മറ്റ് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിൽ ഇൗ സംഘങ്ങൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.