അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ്

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ്. അര്‍ജുനെ കൂടുതല്‍ ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.

മാതാവിന്‍റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഭാര്യ നിഷേധിച്ചു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്‍റെ നിഴലിലാക്കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി.പി വധക്കേസ് പ്രതികളായ കൊടിസുനിക്കും ഷാഫിക്കും കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഷാഫി അടക്കമുള്ളവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - Customs says Arjun Ayanki's statement is not credible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.