മാധ്യമ പ്രവർത്തകക്കെതിരായ സൈബർ ആക്രമണം: സംഘ്പരിവാർ ഗുണ്ടായിസത്തിന് തടയിടുക -വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തക പി.ആർ. പ്രവീണക്കെതിരായി സൈബർ ആക്രമണം നടത്തുന്ന സംഘ്പരിവാർ ഗുണ്ടകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരിൽ സംഘ്പരിവാറുകാറിൽനിന്ന് നിരന്തരം ബലാത്സംഗ ഭീഷണികളും അശ്ലീല ആക്ഷേപങ്ങളും പതിവായിരിക്കുകയാണ്.

സൈബർ നിയമപ്രകാരമുള്ള വകുപ്പുകളും സ്ത്രീസുരക്ഷാനിയമങ്ങളും നിരവധിയുള്ള ഒരു നാട്ടിൽ പരസ്യമായ ഇത്തരം സ്ത്രീ അധിക്ഷേപങ്ങൾ പെരുകുന്നത് മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകാത്തതിനാലാണ്.

മാധ്യമപ്രവർത്തകയുടെ നിയമ പോരാട്ടത്തിന് വിമൻ ജസ്റ്റിസ് ഐക്യദാർഢ്യം അറിയിച്ചതായും ജബീന പറഞ്ഞു.

Tags:    
News Summary - Cyber ​​Attack on Journalist: Stop Sangh Parivar Goons - Women Justice Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.