പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളന നഗരിയിൽ മജ്‍ലിസുന്നൂർ ആത്മീയ സംഗമത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്നു

ആയിരങ്ങൾ ഒഴുകിയെത്തി; മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം പ്രാർഥനനിർഭരം

പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യ വാര്‍ഷിക സമ്മേളന ഭാഗമായി നടന്ന മജ് ലിസുന്നൂർ ആത്മീയ സംഗമത്തിന് ഒഴുകിയെത്തിയ ആയിരങ്ങൾ ഫൈസാബാദിലെ പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയെ പാൽക്കടലാക്കി.

ആത്മീയ സമ്മേളനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭ പ്രാർഥന നടത്തി.

കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നിർവഹിച്ചു. ഏലംകുളം ബാപ്പു മുസ്‍ലിയാർ ഉൽബോധനം നിർവഹിച്ചു. അൽ മുനീർ വാർഷിക പതിപ്പ് പ്രകാശനം പറമ്പൂർ ബാബു ഏറ്റുവാങ്ങി. സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഫണ്ട് ഇ.കെ. മൊയ്തീൻ ഹാജിയുടെ നേതൃത്വത്തിൽ ജാമിഅ യു.എ.ഇ നാഷനല്‍ കമ്മിറ്റി ഭാരവാഹികൾ കൈമാറി. അന്നൂർ പ്രകാശനം ദാത്തോ മുഹമ്മദ് ആരിഫീൻ ബിൻ ഇബ്രാഹിം മലേഷ്യ ഏറ്റുവാങ്ങി.

സമസ്ത വൈസ് പ്രസിഡന്റുമാരായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‍ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ബി.എസ്.കെ തങ്ങള്‍, പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങള്‍, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഫൈനാസലി ശിഹാബ് തങ്ങള്‍, സൈതലവിക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, ഹുസൈൻ തങ്ങൾ കാളാവ്, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഫൈസി ഹൈതമി, അലവി ഫൈസി കുളപ്പറമ്പ്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി. മുസ്തഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി കുണ്ടൂര്‍, കെ.എ. റഹ്‌മാന്‍ ഫൈസി, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അലി ഫൈസി മേലാറ്റൂര്‍, എം.കെ കൊടശ്ശേരി, അബ്ദുല്ല ഫൈസി ചെങ്കള, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, കുട്ടിഹസന്‍ ദാരിമി, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - majlisunnoor conference Jamia Nooriyya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.