കൊച്ചി: ഉമ തോമസ് എം.എൽ.എക്ക് വീണ് ഗുരുതര പരിക്കേൽക്കാനിടയായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അപകട സമയത്ത് വേദിയിലുണ്ടായിരുന്ന സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. വേദി നിർമാണത്തിലെ അശാസ്ത്രീയതയിലൂന്നിയാണ് അന്വേഷണം. സ്റ്റേജ് ശാസ്ത്രീയമായല്ല നിർമിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വേദിയൊരുക്കുന്നതിന് ജി.സി.ഡി.എ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള അനുമതികൾ തേടിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.