തൃശൂർ: വെള്ളിയാഴ്ച നടക്കുന്ന പാറമേക്കാവ് വേലയോടനുബന്ധിച്ച വെടിക്കെട്ടിന് വ്യവസ്ഥകൾക്കു വിധേയമായി അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനുമതി നൽകി. ഇതുസംബന്ധിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷിന് വിവരം കൈമാറി.
‘പെസോ’ വ്യവസ്ഥകൾ പാലിച്ച് വെടിക്കെട്ട് നടത്താനുള്ള സംവിധാനം ഇല്ലെന്നുകണ്ട് നേരത്തേ എ.ഡി.എം അനുമതി നിരസിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈകോടതിയെ സമീപിച്ചു.
വെടിക്കെട്ട് നടത്താൻ അനുമതി നൽകണമെന്നും ഇക്കാര്യം വ്യാഴാഴ്ച പരിഗണിക്കണമെന്നും ജില്ല ഭരണകൂടത്തിന് ഹൈകോടതി നിർദേശം നൽകി. ഇതനുസരിച്ചാണ് എ.ഡി.എം അനുമതി നൽകിയത്. വെള്ളിയാഴ്ചയാണ് പാറമേക്കാവ് വേല. ഞായറാഴ്ച തിരുവമ്പാടി വേല ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.