ബ്രിട്ടീഷ് യുവതിയെന്ന വ്യാജേന ഓണ്‍ലൈന്‍  തട്ടിപ്പ്: നൈജീരിയന്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി: ബ്രിട്ടീഷ് യുവതിയാണെന്ന വ്യാജേന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.
 നൈജീരിയന്‍ സ്വദേശി ഡാനിയലിനെയാണ് (40) ഡല്‍ഹിയിലെ ബുരാരിയില്‍നിന്ന് കഴിഞ്ഞദിവസം കൊണ്ടോട്ടി എസ്.ഐ കെ.എ. സാബുവിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. അഞ്ചര ലക്ഷം രൂപ നഷ്ടമായ കൊണ്ടോട്ടി സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ ഡല്‍ഹി കോടതിയുടെ അനുമതിയോടെ വ്യാഴാഴ്ച കൊണ്ടോട്ടിയിലത്തെിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരന്‍ നാലുമാസം മുമ്പ് ഫേസ്ബുക്ക് വഴി ബ്രിട്ടീഷ് യുവതിയുടെ പേരില്‍ ലഭിച്ച ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. തുടര്‍ന്ന് വാട്ട്സ് ആപ്പ് ചാറ്റിങ്ങിലൂടെ വിശ്വാസ്യത നേടിയ ഇയാള്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്നും സഹായിക്കണമെന്നുമറിയിച്ചു. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി വിമാനത്താവളത്തിലെ കസ്റ്റംസില്‍ നിന്ന് ‘നിങ്ങളെ കാണാന്‍ വന്ന ബ്രിട്ടീഷ് പൗരന്‍ കസ്റ്റഡിയിലുണ്ടെന്ന്’ അറിയിച്ചു.  കസ്റ്റഡിയിലായ ആളുടെ കൈയില്‍ കണക്കില്‍പ്പെടാത്ത പണവും മറ്റുമുണ്ടെന്നും ഇത് ലഭിക്കാന്‍ വന്‍തുക അടയ്ക്കണമെന്നും അറിയിച്ചു. 

ഇതനുസരിച്ച് പരാതിക്കാരന്‍ ഡിസംബര്‍ 14നും 16നും ഇടയില്‍ നാല് തവണയായി അഞ്ചര ലക്ഷം രൂപ ഓണ്‍ലൈന്‍ മുഖേന കൈമാറി. പിന്നീട് തട്ടിപ്പാണെന്ന് മനസിലായതോടെ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്‍ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തെിയത്. വന്‍കമ്പനികളുടെ ലോട്ടറിയടിച്ചു, അനധികൃത സ്വത്ത് സമ്മാനമായി കിട്ടി തുടങ്ങിയ വ്യാജവിവരങ്ങള്‍ മെയിലായും എസ്.എം.എസായും അയച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ് എന്നിവരുടെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി എസ്.ഐ സാബു, എ.എസ്.ഐ സുരേഷ് കുമാര്‍, സി.പി.ഒമാരായ എസ്.എ. മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, ഷബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Tags:    
News Summary - cyber frauds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.