കാനയിൽ വീണ്​ സൈക്കിൾ യാത്രികന്‍റെ മരണം: ഹൈകോടതി റിപ്പോർട്ട്​ തേടി

കൊച്ചി: ആലപ്പുഴയിൽ കൊമ്മാടി പാലത്തിനുസമീപം സൈക്കിൾ യാത്രികൻ കാനയിൽ വീണ്​ മരിച്ച സംഭവത്തിൽ ഹൈകോടതി ജില്ല കലക്ടറുടെ റിപ്പോർട്ട്​ തേടി. മത്സ്യത്തൊഴിലാളിയായ കറുകയിൽ വാർഡ് കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ചിന്നപ്പൻ എന്ന ജോയി (50) മരിച്ച സംഭവത്തിലാണ്​ പൊതുമരാമത്ത് വകുപ്പ്​ അഭിഭാഷകൻ മുഖേന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട്​ തേടിയത്.

അപകടത്തില്‍പെട്ട ജോയിയെ കേബിള്‍ ജോലിക്ക്​ എത്തിയവർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാധ്യമ വാർത്തകളെത്തുടർന്ന്​ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികളുമായി ബന്ധപ്പെടുത്തിയാണ്​ ഈ സംഭവം കോടതി പരിഗണിച്ചത്​.

Tags:    
News Summary - Cyclist death after falling in drainage High Court seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.