വാടാനപ്പള്ളി: തൃത്തല്ലൂർ ആശുപത്രിക്ക് മുൻവശം സൈക്കിളിൽ റോഡ് മുറിഞ്ഞു കടക്കുമ്പോൾ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഏഴാംകല്ല് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മാളുത്തറ ഹൗസിൽ സിദ്ധൻ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45നായിരുന്നു അപകടം. തലക്ക് സാരമായ പരിക്കേറ്റ സിദ്ധനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.