വാടാനപ്പള്ളി: ചേറ്റുവയിൽ അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധെൻറ മകൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ വാഹനം ഇനിയും പിടികൂടിയില്ല. ചേറ്റുവ ടി.എം ആശുപത്രിയിലെ കാൻറീൻ ജോലിക്കാരനായ സുബ്രഹ്മണ്യൻ വെള്ളിയാഴ്ച പുലർച്ച വീട്ടിൽനിന്ന് ചേറ്റുവയിലേക്ക് സൈക്കിളിൽ ജോലിക്ക് പോകുന്ന സമയത്താണ് വാഹനം ഇടിച്ചത്. വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്തി പിടികൂടാനും ഡ്രൈവറെ അറസ്റ്റ് ചെയ്യാനും പൊലീസ് ഊർജിതമായ അന്വേഷണം നടത്തണമെന്ന് പടന്ന മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഏക വരുമാന മാർഗമായിരുന്ന ആളുടെ മരണം കുടുംബത്തെ ദുരിതത്തിലാക്കി. ഭാര്യ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലാണ്.
അടിയന്തര ധനസഹായം നൽകി കുടുംബത്തെ സഹായികണമെന്നാവശ്യപ്പെട്ട് പടന്ന മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. രാധാകൃഷണൻ സംസ്ഥാന പട്ടികജാതി മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. അതേസമയം ഇടിച്ച വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറ പരിശോധിച്ച് വരുകയാണെന്നും അന്വേഷണം ഊർജിതമാണെന്നും വാടാനപ്പള്ളി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.